വൈദ്യുതി മന്ത്രി എം.എം. മണിക്ക് പൈലറ്റ് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ പൊലീസുകാർക്ക് ആശുപത്രിയിൽ ആശ്വാസം പകർന്നും, ചികിത്സാ സൗകര്യങ്ങളൊരുക്കിയും മന്ത്രി എം.എം.മണി. രാത്രി കോഴിക്കോട്ട് നിന്നും തൃശൂരിലേക്ക് വരുമ്പോഴായിരുന്നു വാഹനം പുഴക്കലിൽ അപകടത്തിൽ പെട്ടത്.
രക്തത്തിൽ കുളിച്ചു കിടന്ന പൊലീസുകാരെ ഉടൻ അകമ്പടി വാഹനത്തിൽ കയറ്റുന്നതിനുൾപ്പെടെ രക്ഷാപ്രവർത്തനങ്ങൾക്ക് മന്ത്രി നേതൃത്വം നൽകി. ആശുപത്രിയിൽ പരിക്കേറ്റ പൊലീസുകാരെത്തിയതിന് പിറകെ മന്ത്രിയെത്തിയത് അധികൃതരെ അമ്പരപ്പിച്ചു.
മന്ത്രിയെ സ്വീകരിക്കാനും ആശുപത്രിയിൽ തിരക്കായി. പരിക്കേറ്റവർക്കുള്ള ചികിത്സാ കാര്യങ്ങളിലായിരുന്നു മന്ത്രിയുടെ ചോദ്യങ്ങളും ഇടപെടലുകളും. പ്രാഥമിക ചികിത്സ കഴിഞ്ഞ് പൊലീസുകാർക്കൊപ്പം അൽപ സമയം െചലവിട്ടാണ് മന്ത്രി മടങ്ങിയത്.











































