സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംയുക്ത പ്രക്ഷോഭമാകാമെന്ന് യു.ഡി.എഫ്

നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധികളില്‍ സംയുക്ത പ്രക്ഷോഭമാകാമെന്ന് യു.ഡിഎഫ്. മുഖ്യമന്തിയെ കണ്ട് ഇക്കാര്യം യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. നാളെ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സഹകരണമന്ത്രി എന്നിവരുമായണ് സംഘം ചര്‍ച്ച ചെയ്തത്. നോട്ടുകള്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ ബുന്ധിമുട്ടുകയാണ് അതിനാല്‍ റേഷന്‍ സംവിധാനം മുന്‍ഗണനാ ക്രമമനുസരിച്ച് കാര്യക്ഷമമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങളെ ദുരിതത്തിലാക്കുന്ന എന്ത് പ്രശ്‌നങ്ങള്‍ നേരിടാനും സര്‍ക്കാറിന് എല്ലാ സഹായവും യു.ഡി.എഫ് വാഗ്ദാനം ചെയ്തു.