കോണ്‍ഗ്രസില്‍ ആരും കലാപമുണ്ടാക്കരുത് ;ആഭ്യന്തര കലഹം താങ്ങാനുള്ള ശേഷി ഇന്നു കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍

കോണ്‍ഗ്രസില്‍ ആരും കലാപമുണ്ടാക്കരുതെന്നും ആഭ്യന്തര കലഹം താങ്ങാനുള്ള ശേഷി ഇന്നു കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍ എം.എല്‍.എ.ചാരക്കേസില്‍ ഗൂഢാലോചന നടത്തിയത് നരസിംഹറാവു ആണ് . അത് പകൽ പോലെ സത്യവുമാണ് . സിബി മാത്യൂസ് എന്തു വെളിപ്പെടുത്തിയാലും പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല.ഈ വിഷയം ഇനിയും ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല. പ്രത്യേകിച്ച് അമിത്ഷാ വലവീശി നടക്കുന്ന സമയത്തു കോൺഗ്രസ് വിവാദങ്ങളിലേക്ക് പോകാതെ പാർട്ടിയെ ശാക്തീകരിക്കാനാണ് ശ്രമിക്കേണ്ടത്.