പ്രതിഭകളുടെ തേരോട്ടവുമായി ഫോമാ മിഡ്അറ്റലാന്റിക് യുവജനോത്സവം

സന്തോഷ് എബ്രഹാം

ഫിലാഡൽഫിയ :പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫോമാ മിഡ്അറ്റലാന്റിക് യുവജനോത്സവത്തിനു തിരി തെളിഞ്ഞു.ഫോമയുടെ ദേശീയ ,റീജിയണൽ നേതാക്കന്മാരുടെയും അംഗസംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു .കലാകാരന്മാരും ,കലാകാരികളും,മാതാപിതാക്കളും അദ്യാപകരുമടങ്ങിയ സദസ്സ് കരഘോഷത്താൽ ആശംസകൾ നേർന്നു.പി ആർ ഓ സന്തോഷ് ഏബ്രഹാം അതിഥികളെ പരിചയപ്പെടുത്തി .സെക്രട്ടറി ജോജോ കോട്ടൂർ എം.സി ആയി പ്രവർത്തിച്ചു.ജെ.ബാസൽ കുര്യാക്കോസിന്റെ പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.റീജിയണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ആശംസിച്ചു.ഫോമാ ജനറൽ സെക്രട്ടറി ജി ബി തോമസ് ഉത്‌ഘാടന പ്രസംഗം നടത്തി.തോമസ് ഏബ്രഹാം വിധികർത്താക്കളെ സദസ്സിനു പരിചയപ്പെടുത്തി .ഫോമാ ദേശീയ നിർവാഹക സമിതി അംഗം സിറിയക് കുര്യൻ മത്സരങ്ങളുടെ നിബന്ധനകൾ സദസ്സിനു വിശദീകരിച്ചു നൽകി.ഫോമാ വിമൻസ് ഫോറം മെമ്പർ രേഖാ നായർ തുടങ്ങി ഫോമയുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു ട്രഷറർ ബോബി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, ആർ വി പി ബാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂർ, ട്രഷറര് ബോബി തോമസ്, പി ആർ ഓ സന്തോഷ് എബ്രഹാം, ആർട്സ് കമ്മിറ്റി ചെയർമാൻ ഹരികുമാർ രാജൻ എന്നിവരുടെ നേതൃത്വത്തിൽ സംഘാടകരും, വോളന്റിയേഴ്‌സും അക്ഷീണ പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു.കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി പ്രസിഡന്റ് സ്വാപ്നാ രാജേഷ്, കേരളാ സമാജം ന്യൂ ജേഴ്സി പ്രസിഡന്റ് ഹരികുമാർ രാജൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റ് ഫിലാഡൽഫിയ പ്രസിഡന്റ് ആണ് സ്കറിയ, കല മലയാളി അസോസിയേഷൻ, ഡെലവർ വാലി പ്രസിഡന്റ് ഡോ:കുര്യൻ മത്തായി, ഡെലവർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അബിതാ ജോസ്, സൗത്ത് ജേഴ്സി മലയാളി അസോസിയേഷൻ നേതാക്കളായ പോൾ സി മത്തായി, രാജു വർഗീസ് ,ആർട്സ് ചെയര്മാൻ ഹരികുമാർ രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അംഗസംഘടനകളുടെ നേതാക്കളും പ്രവർത്തകരും പ്രവർത്തന നിരത രായി യുവജനോത്സവ നഗരിയിൽ പ്രവർത്തിച്ചു വരുന്നു.
മത്സരാർത്ഥികളെ കൊണ്ട് സദസിനെ ആവേശം കൊള്ളിക്കുന്ന പ്രകടനം ആണ് നാലു സ്റ്റേജുകളിലായിട്ടു നടന്നത്. കൃത്യതയാർന്ന വിധി നിർണയം കൊണ്ടും പ്രകടന മികവുകൊണ്ടും ഏറ്റവും ഉയർന്ന നിലവാരം പുലർത്തിയ യുവജനോത്സവമാണ് അരങ്ങേറുന്നതെന്നു മത്സരാർഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു. ഒരുമാലയിൽ കോർത്തിണക്കിയ പുഷ്പം പോലെ വോളന്റിയേഴ്‌സ് ആവശ്യമായ ക്രെമീകരണങ്ങൾ നൽകി വരുന്നു. ഫോമയുടെ ദേശീയ നേതാക്കൾ റീജിയണൽ നേതാക്കളോടൊപ്പം എല്ലാ ക്രെമീകരണങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്നു.

മത്സരഫലങ്ങൾ: ഭരത നാട്യം
(ഗ്രൂപ്പ് എ )
ഒന്നാം സ്ഥാനം -നന്ദന പദമരാജ്, ശ്രീയ കലാട്ട്
ഗ്രൂപ്പ് B -ഒന്നാം സ്ഥാനം ആതിര നായർ,
രണ്ടാം സ്ഥാനം ഹന്നാ ആന്റോ പണിക്കർ,
മൂന്നാം സ്ഥാനം ആഞ്ചൽ ജോസ്,
ഗ്രൂപ്പ് സി
മഹിരാ ജോർജ് ,
രണ്ടാം സ്ഥാനം ശ്രുതി എബ്രഹാം,
മൂന്നാം സ്ഥാനം ദിയ ചെറിയാൻ,
ക്ലാസിക്കൽ ഡാൻസ്:
മോഹിനിയാട്ടം ഗ്രൂപ്പ് C
ഒന്നാം സ്ഥാനം നന്ദന വിനോദ്,
രണ്ടാം സ്ഥാനം നിത്യ സതീഷ്,
പ്രസംഗമത്സരം ഇംഗ്ലീഷ് ഗ്രൂപ്പ് B
ഒന്നാം സ്ഥാനം ഐഷാനി ശ്രീജിത്ത്,
രണ്ടാം സ്ഥാനം ഇരുത്തു പിള്ള
We Got Talent Female,
ഗ്രൂപ്പ് E ഒന്നാം സ്ഥാനം ശ്രീദേവി അജിത് കുമാർ
രണ്ടാം സ്ഥാനം സോയ നായർ,
മൂന്നാം സ്ഥാനം ടി പി ശ്രുതി. We Got Talent – Male ഒന്നാം സ്ഥാനം അലക്സ് മാത്യു , രണ്ടാം സ്ഥാനം – സബ് ജോസഫ്, മൂന്നാം സ്ഥാനം ബേബി
ഇന്ത്യൻ ലൈറ്റ് മ്യൂസിക് സോളോ ആൺ കുട്ടികൾ – ഗ്രൂപ്പ് ബി
ഒന്നാം സ്ഥാനം -ജോഷ്വ മാത്യു
രണ്ടാം സ്ഥാനം- എയ്‌വാൻ സാജു,
മൂന്നാം സ്ഥാനം- ഹൃതിക് രാജേഷ്
സോളോ പെൺകുട്ടികൾ
ഒന്നാം സ്ഥാനം- റേച്ചൽ ആൻ ഉമ്മൻ, രണ്ടാം സ്ഥാനം-ആഷ്‌ലി ജോസഫ്, മൂന്നാം സ്ഥാനം- റേച്ചൽ വെട്ടിക്കാട്ടിൽ
111A22I0834 (1)A22I0848 (1)IMG_5049A22I0779-e1496526146943A22I0789-e1496516212886 (1)A22I0780