മരുമകളെ ബലാത്സംഗം ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു

പെഷവാര്‍: മരുമകളെ ബലാത്സംഗം ചെയ്തതിന് ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. പാകിസ്താനിലെ പെഷവാറിലാണ് സംഭവം.
മകന്റെ അസാന്നിധ്യത്തില്‍ ഭര്‍തൃ പിതാവ് മരുമകളെ മാസങ്ങളോളം പീഡിപ്പിച്ചു എന്ന ആരേപണം ഉന്നയിച്ചാണ് ഭാര്യ ഭര്‍ത്താവിനെ ഉറങ്ങി കിടക്കുമ്പോള്‍ വെടിവെച്ചു കൊന്നത്. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് തന്റെ ഭര്‍ത്താവായ കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്. കുടുംബ മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്തയാളായതിനാല്‍ ഞാനയാളെ കൊന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.
തന്റെ ഭാര്യ നേരിട്ട ആപത്തിനെ കുറിച്ച് അറിഞ്ഞിരുന്നെന്നും സ്വന്തം പിതാവായതിനാലാണ് കൊല്ലാതിരുന്നതെന്നും ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
മരുമകളെ പീഡിപ്പിക്കുന്ന പ്രവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ തന്റെ ഭര്‍ത്താവിന് ഭാവമില്ലാത്തതിനാലാണ് കൊന്നതെന്ന് ബീഗം പറഞ്ഞു. ബീഗത്തിനെയും മകനെയും മരുമകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു