ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്ന് കേനദ്്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ടുകള്‍ അസാധുവാക്കിയതോടെ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. ഇതേ തുടര്‍ന്ന് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സമരത്തിലാണ്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ആര്‍ബിഐ ഓഫീസിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹം നടത്തുകയാണ്. സഹകരണബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല.