ട്രംപ് ഗ്രൂപ്പ് ഇന്ത്യന്‍ നഗരങ്ങളിലേക്ക്

തിരുവനന്തപുരം: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോളാള്‍ഡ് ട്രംപിന്റെ വ്യവസായ സ്ഥാപനമായ ട്രംപ് ഓര്‍ഗനൈസേഷന്‍ കൊല്‍ക്കത്ത ആസ്ഥാനമായ യൂണിമാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് വില്ലാ നിര്‍മ്മാണത്തിനിറങ്ങുന്നു. ഇന്ത്യയിലെ വന്‍കിട – ഇടത്തരം നഗരങ്ങളില്‍ വമ്പന്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.
കൊല്‍ക്കത്തയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ യൂണിമാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് നാലുലക്ഷ ചതുരശ്രമടിയുള്ള അപാര്‍ട്ട്‌മെന്റുകളാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം പണി ആരംഭിക്കുമെന്ന് ട്രംപ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ പ്രതിനിധിയും മാനേജിംഗ് പാര്‍ട്ട്ണറുമായ കല്‍പേഷ് മേത്ത പറഞ്ഞു.
പൂനെ ആസ്ഥാനമായ പഞ്ച്ശീല്‍ റിയാലിറ്റിയുമായും ട്രംപ് ഗ്രൂപ്പ് ചര്‍ച്ച നടത്തി വരികയാണ്. പൂനെയില്‍ ട്രംപ് ഗ്രൂപ്പിന്റെ ഒരു പ്രോജക്ടിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
മൂന്നരക്കോടി മുതല്‍ 15 കോടിവരെയുള്ള വീടുകളുടെ നിര്‍മ്മാണത്തിനാണ് ട്രംപ് ഗ്രൂപ്പ് പ്രധാന്യം നല്‍കുന്നത്.