നോട്ട് ക്ഷാമം : കനത്ത ഫീസ് വാങ്ങുന്ന വക്കീലന്മാർ കേസുകൾ നീട്ടുന്നു

കൊച്ചി :- നോട്ട് ക്ഷാമം രൂക്ഷമായ തൊടെ കനത്ത ഫീസ് വാങ്ങുന്ന അഭിഭാഷകർ കേസുകൾ നീട്ടിവയ്ക്കുന്നു. വക്കീലന്മാരിൽ ബഹുഭുരിപക്ഷവും വക്കീൽ ഫീസ് കാശായിട്ടാണ് വാങ്ങുന്നത്. ചുരുക്കം ചിലർ മാത്രമാണ് പ്രതിഫലം ചെക്കായി വാങ്ങുന്നത്. കനത്ത ഫീസ് വാങ്ങുന്ന
ഹൈക്കൊടതിയിലെ സീനിയർ അഭിഭാഷകരും മറ്റ് പല പ്രമുഖരും ഈ മാസം എട്ടാം തീയതിക്കു ശേഷം 500/ 1000 നോട്ടുകൾ ഫീസായി വാങ്ങുന്നത് അവസാനിപ്പിച്ചിരിക്കയാണ്. നോട്ട് ക്ഷാമം രൂക്ഷമായ തൊടെ വക്കീലന്മാർ കേസുകൾ പരക്കെ നീട്ടിവെപ്പിക്കുന്നതായി അറിയുന്നു.