Breaking News: സിബിഎസ്ഇ കലോത്സവത്തിൽ മാച്ച് ഫിക്സിംഗ്

മേളയിൽ എല്ലാം ഇടനിലക്കാർ തീരുമാനിക്കും വിധികർത്താക്കൾ മാഫിയയുടെ പിടിയിൽ

-അഭിലാഷ് സെബാസ്റ്റ്യൻ-

അടിമാലി: സംസ്ഥാന സി ബി എസ് ഇ കലോത്സവം ഈ വർഷവും വില്പനച്ചരക്കാക്കി ഇടനിലക്കാർ . പച്ചവെള്ളം കുടിക്കും പോലെ പിള്ളേരെ കൊണ്ട് പാപം ചെയ്യിപ്പിക്കുന്ന മാതാപിതാക്കളും ഏജന്റുമാരും നൃത്താധ്യാപകരും അടങ്ങുന്ന മാഫിയ കലാ ലോകത്തിനെ ശാപമാണ്. കഴിഞ്ഞ വര്‍ഷം കലോത്സവത്തിലെ നൃത്ത ഇനങ്ങൾക്ക് വിധികർത്താക്കളെ നൽകിയ അതേ ഇടനിലക്കാര് ആണ് ഇത്തവണയും പ്രവർത്തിക്കുന്നത് . ഒരു ഇനത്തിന് രൂപ 50,000 മുതൽ 1,00000 മുകളിലോട്ടാണ് വില. പാവപെട്ട കുട്ടികളെയും രക്ഷിതാക്കളെയും സമൂഹത്തെ മുഴുവൻ വിഡ്ഢികളാക്കുന്ന ഈ റാക്കറ്റ് നിർത്തലാക്കാൻ വിജിലൻസിനെ സമീപിച്ചിരിക്കുകയാണ് ഒരു കൂട്ടം രക്ഷിതാക്കൾ. കഴിഞ്ഞ ജില്ല സംസ്ഥാന കലോത്സവങ്ങളിലെ പോലെ ഇത്തവണയും വിധിനിർണയം നേരത്തെ തീരുമാനിക്കപ്പെട്ടു .

താഴെ പറയുന്ന ലിസ്റ്റിൽ സമ്മാനങ്ങൾ ഇന്ന് വൈകുന്നേരം വീതിച്ചു പോകുമെന്നാണ് ഒരു രക്ഷകര്ത്താവ് പറയുന്നത് . ഇത് മുൻകൂട്ടി നവ മാധ്യമങ്ങളിലൂടെയെങ്കിലും അറിയിക്കൂ എന്നാണ് അവര് പറയുന്നത് .ഇതിലൂടെ എങ്കിലും ഈ മാഫിയ മാറ്റിമറിക്കപെടട്ടെ എന്ന് കരുതിയാണ് . മത്സര ഫലങ്ങൾ ഭരതനാട്യം കാറ്റഗറി 3 ഒന്നാം സ്ഥാനം കോഴിക്കോട് സഹോദയിലെ എട്ടാം ക്ലാസ് വിദ്ധ്യാർത്ഥിനി . നാടോടി നൃത്തം കാറ്റഗറി ഒന്നാം സ്ഥാനം കോഴിക്കോട് സഹോദയ . കുച്ചിപ്പുടി 3 കാറ്റഗറി ഒന്നാം സ്ഥാനം എറണാകുളം സഹോദയ (വീതം വെച്ച് രണ്ടുപേർക്കു കൊടുക്കാൻ ആലോചന ) ഇനിയും ലിസ്റ്റ് നീളുകയാണ് ……വളരെ വൈകി കിട്ടിയ വാർത്ത ഇന്നലെ രണ്ടു ഇടനിലക്കാർ തമ്മിൽ കയ്യാങ്കളിയുടെ വക്ക് വരെ എത്തി വീതം വെപ്പിൽ ഉണ്ടായ തർക്കം ആണ് കാരണം രണ്ടു കൂട്ടരും നൃത്തഇനങ്ങളിൽ സമ്മാനം ഉറപ്പിച്ചു പണം വാങ്ങിയത്രേ ..അതിനാൽ എല്ലാ നൃത്ത ഇനങ്ങളും ഒന്നും രണ്ടും സ്ഥാനങ്ങൾ വീതം വെക്കാനും സാധ്യത ഉണ്ട് .