ശബരി ദിവ്യയ്ക്കു താലി ചാര്‍ത്തി

അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. കുറഞ്ഞ കാലത്തെ പ്രണയ ജീവിതത്തിനു ശേഷം തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെസി ജോസഫ്, ആന്റോ ആന്റണി, എസ് രാജേന്ദ്രന്‍, ബിജു പ്രഭാകര്‍, ടിപി ശ്രീനിവാസന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങിനെത്തി.

അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും ഡോ. എംടി സുലേഖയുടെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ടാണ് വിവാഹ സല്‍ക്കാരം. അരുവിക്കര മണ്ഡലത്തിലെ വിവാഹ സല്‍ക്കാരം ജൂലൈ രണ്ടിനാണ്.