നടി ആക്രമിക്കപ്പെട്ട സംഭവം ക്ലൈമാക്സിലേയ്ക്ക്!!! ഉടന്‍ അറസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പൂര്‍ണ്ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും പ്രതികളെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അന്വേഷണത്തെ കുറിച്ച് നല്ല ബോധമുളളവരാണ് സംഘത്തിലുള്ളതെന്നും വേണ്ടത് വേണ്ട സമയത്ത് ചെയ്യാന്‍ അവര്‍ക്കറിയാമെന്നും അന്വേഷണ അവരെ യാതൊരു തരത്തിലും താന്‍ സമ്മര്‍ദ്ദത്തിലാക്കിലെന്നും ഡി.ജി.പി വ്യക്തമാക്കി.

ഗൂഢാലോചന അന്വേഷിക്കുകയെന്നത് അന്വേഷണത്തിന്റെ ബുദ്ധിമുട്ടുള്ള ഭാഗമാണെന്നും അതിനാല്‍ എത്രസമയം എടുക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെടും മുമ്പ് പള്‍സര്‍ സുനി വിളിച്ച ഫോണ്‍ കോളുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. നടി ആക്രമിക്കപ്പെടും മുമ്പ് സുനി നിരന്തമായി വിളിച്ചിരുന്ന നാലു ഫോണ്‍ നമ്പറുകളാണ് പൊലീസ് കണ്ടെത്തിയത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലേയ്ക്കും കോള്‍ പോയതായി പൊലീസ് കണ്ടെത്തി. ഈ നമ്പറിലേയ്ക്ക് അപ്പുണ്ണിയും തിരിച്ചുവിളിച്ചതായും തെളിഞ്ഞു.

നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള ഫോണ്‍ കോളുകളെല്ലാം പൊലീസ് പരിശോധിച്ചത്. അതേസമയം താനല്ല ദിലീപാണ് വിളിച്ചതെന്ന് അപ്പുണ്ണി പൊലീസിന് മൊഴിനല്‍കി.

26 ഫോണ്‍ നമ്പറുകളാണ് പൊലീസിന് സംശയം ഉണ്ടായിരുന്നത്. ഇതില്‍ നാലു നമ്പറുകള്‍ പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. അതേസമയം സുനി നേരിട്ട് ദിലീപിനെ വിളിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ദിലീപിനെ വിളിക്കാന്‍ സുനി വേറെ നമ്പര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേയ്ക്കാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തിയ നാലു നമ്പറുകളുടെ ഉടമസ്ഥരെ കണ്ടിപിടിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസിപ്പോള്‍. നേരത്തെ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ പള്‍സര്‍ സുനിയുമുള്ള ചിത്രം പുറത്തുവിട്ടിരുന്നു.