ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍; പള്‍സറിന് കിട്ടുന്ന അതേ ശിക്ഷയ്ക്ക് അര്‍ഹന്‍

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിലീപിന് രണ്ട് വർഷം മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധർ പറയുന്നു. കേസിന്റെ തീവ്രത അനുസരിച്ചാണ് ശിക്ഷയുടെ കാഠിന്യം കൂടുന്നത്.ഐ.പി.സി  പ്രകാരമുള്ള ഗൂഡാലോചനാ ഉള്‍പ്പടെയുള്ള  കുറ്റങ്ങള്‍ ആണ് നിലവില്‍ ദിലീപിന് എതിരായി പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ അങ്കമാലി കോടതി പരിഗണിക്കും.

നിലവില്‍ ഗൂഡാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍  മാത്രമാണ് ദിലീപിന് എതിരായി ഉള്ളത് എങ്കിലും നടിയെ തട്ടിക്കൊണ്ട് പോയി വാഹനത്തിൽ വെച്ച് മാനഭംഗപ്പെടുത്തിയതിനാൽ കേസിന്റെ തീവ്രത കൂടാനാണ് സാധ്യതയെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതിയാണ്കുറ്റപത്രത്തില്‍ ദിലീപ്. ഗൂഡാലോചന കുറ്റം തെളിഞ്ഞാല്‍ മറ്റു കേസുകളിലും തുല്യ  നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിൽ പങ്കാളിത്വം ഉണ്ടാകും ദിലീപിന്. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ബലാൽസംഘ, തട്ടിക്കൊണ്ട് പോകൽ കേസുകളുടെ അന്വേഷണവും വിചാരണയും ശക്തമായിട്ടുണ്ട്. അതിനാൽ ഈ കേസിന്റെ വിചാരണ അതീവ സൂക്ഷ്മമായിട്ടായിരിക്കും നടക്കുക.പള്‍സര്‍ സുനിക്ക് കിട്ടുന്ന അതേ ശിക്ഷ  ലഭിക്കാന്‍ അര്‍ഹനാണ് നിലവില്‍ ദിലീപ് .

ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് എല്ലാതെളിവുകളും ശേഖരിച്ച ശേഷമാണെന്ന് പൊലീസ് വൃത്തങ്ങൾ വെളിവാക്കുന്നത്. പ്രധാനപ്രതി സുനിൽകുമാറും ദിലീപും കൊച്ചിയിലെ എം.ജി റോഡിലെ ഹോട്ടലിൽ ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് ശക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർനാണ് അറസ്റ്റിലേക്ക് നീങ്ങാൻ പൊലീസ് സംഘം തീരുമാനിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസുമായും ഡി.ജി.പി ലോക്നാഥ് ബഹറയുമായും അന്വേഷണ സംഘം സംസാരിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ അടുത്ത സഹായിയെ ഏൽപ്പിച്ചത് സംബന്ധിച്ച് തെളിവുകൾ കണ്ടെടുത്തതും അന്വേഷണ സംഘത്തിന് എളുപ്പമായി. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച ആദ്യ വിവരം.

പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തി വിരോധമാണ് ക്വട്ടേഷന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ദിലീപും സുനിൽ കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും, ദിലീപിനെയും നാദിർഷയെയും 13 മണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവായത്.

തിങ്കളാഴ്ച രാവിലെ ചില വിവരങ്ങൾ ചോദിച്ച് അറിയാനുണ്ടെന്ന് അറിഞ്ഞാണ് ആലുവ പൊലീസ് ക്ലബിൽ ദിലീപിനെ വിളിച്ചുവരുത്തിയത്. തെളിവുകൾ നിരത്തിയോടെ ദിലീപിന് ഉത്തരം മുട്ടി. ഒടുവിൽ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും ഒരു വിവരവും പുറത്തുവിടരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ നിര്ദ്ദേശം ഉണ്ടായിരുന്നു.