നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും സസ്‌പെന്റ് ചെയ്യും. ഇപ്പോള്‍ ചികിത്സയിലുള്ള പ്രസിഡന്റ് ഇന്നസെന്റ് ആശുപത്രി വിട്ടാല്‍ ഉടനേതന്നെ നടപടി ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍. ട്രഷര്‍ കൂടിയായ ദിലീപിനെ സസ്‌പെന്റ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കാനാണ് സാധ്യത.
കേസിന്റെ തുടക്കം മുതല്‍ ദിലീപിന് പങ്കുണ്ടെന്ന വാദം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. അപ്പോഴെല്ലാം ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കമാണ് അമ്മയില്‍ നിന്നുണ്ടായത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും ഞങ്ങള്‍ക്ക് ഒരുപോലെയാണ് എന്നായിരുന്നു താരസംഘടയുടെ നിലപാട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
അമ്മ യോഗത്തില്‍ മാധ്യങ്ങള്‍ ദിലീപിനെ ക്രൂശിക്കുന്നു എന്ന ആരോപണവുമായി ജനപ്രതിനിധികള്‍കീടിയായ നടന്‍മാരായ ഗണേഷ്‌കുമാറും മുകേഷും രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് ഇന്നസെന്റ് ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതും താരസംഘടനയെ സംശയതത്തിന്റെ നിഴലിലാക്കി.ഈ സാഹചര്യത്തില്‍ മാനക്കേടൊഴിവാക്കാന്‍ ദിലീപിനെ സസ്‌പെന്റ് ചെയ്ത് തലയൂരാനാകും സംഘടന ശ്രമിക്കുക.











































