തലസ്ഥാനത്ത് എസ്.എഫ്.ഐ – എ.ബി.വി.പി സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ – എ.ബി.വി.പി തെരുവുയുദ്ധം. തിരുവനന്തപുരം എം.ജി. കോളജിലെ പ്രശ്‌നങ്ങലാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. എ.ബി.വി.പിയുടെ ശക്തികേന്ദ്രമായ എം.ജി. കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷസ്ഥലത്തേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.