നഴ്സുമാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കാനാകില്ലെന്ന് ചെറുകിട ആശുപത്രികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കത്തിപ്പടരുന്ന നഴ്‌സ് സമരം ഒത്തുതിര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള നിരക്ക് നല്‍കാനാവില്ലെന്ന് ചെറുകിട ആശുപത്രികള്‍.

നേരത്തേ ചെറുകിട ആശുപത്രികള്‍ കൂടി ഉള്‍പ്പെട്ട കെ.പി.എച്ച്.എ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സമരം അടിച്ചമര്‍ത്താനുള്ള സംഘടനയുടെ നീക്കമാണിതെ് നഴ്‌സുമാര്‍ ആരോപിക്കുന്നു. ഇരുപത് കിടക്കകളില്‍ താഴെയുള്ള ആശുപത്രി ഉടമകളാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കില്ലെന്ന് വ്യക്തമാക്കിയത്.

പുതുക്കിയ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട ആശുപത്രികളാണെിരിക്കെ ഈ തീരുമാനം നഴ്‌സുമാര്‍ക്ക് വീണ്ടും തിരിച്ചടിയാണ്.
ഇടതു മുണിയും മുഖ്യമന്ത്രിയും ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചാല്‍ അടിസ്ഥാന വേതനം 20000 ആക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്റുകള്‍. ഇത് മുന്‍കൂട്ടി കണ്ടാണ് ചെറുകിട ആശുപത്രികള്‍ നിലപാട് മാറ്റിയത്.

നിലവിലെ ഇവരുടെ നിലപാട് മാറ്റത്തിന് പിന്നില്‍ മാനേജ്‌മെന്റുകളും ആരോഗ്യ വകുപ്പിലെ ഉന്നതരും തമ്മിലുള്ള അവിുദ്ധ ബന്ധമാണെന്നും സംശയിക്കപ്പെടുന്നു. ആശുപത്രി ഉടമകളുടെ നിലപാടിനെതിരെ യു.എന്‍.എയും ഐ.എന്‍.എയും പ്രതിഷേധിച്ചു. സര്‍ക്കാരിനോടും ഹൈക്കോടതിയോടുമുള്ള വെല്ലുവിളിയാണിതെന്ന് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.