വിദ്യാര്‍ത്ഥിനിയോടൊപ്പമുള്ള അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ആസ്സാമിലെ ഹെയിലകണ്ഡി ജില്ലയിലെ മോഡല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഫൈസൂദിന്‍ ലാസ്‌കര്‍ ആണ് ഞെട്ടിക്കുന്ന പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
ഫൈസൂദിന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോടൊപ്പം ആക്ഷേപകരമായ രീതിയില്‍ നിരവധി ഫോട്ടോകള്‍ എടുക്കുകയും അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇത്തരത്തിലൊരു ഫോട്ടോ ആര് എടുത്തതെന്നാണ് പൊലീസ് അന്വേഷിച്ചു വരുന്നത്. ചിത്ത്രില്‍ കാണുന്നത് സ്‌കൂള്‍ പശ്ചാത്തലമാണ്, സ്‌കൂളുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാണ് ഫോട്ടൊയെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ തുടര്‍ന്ന് ആസ്സാം പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബ്രതാ സൈക സര്‍ക്കാരിനോട് അധ്യാപകനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സര്‍ക്കാരിന്റെ ഭരണത്തില്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചു.
ഒരു അധ്യാപകനില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റ രീതി ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിനെതിരെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ദിവസങ്ങളായി നടപടികള്‍ സ്വികരിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദേബബ്രത പ്രതികരിച്ചു.