വിനായകന്റെ ആത്മഹത്യയില്‍ ആരോപണവിധേയരായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പാവറട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാജന്, ശ്രീജിത്ത് എന്നിവരുടെ അപേക്ഷ തള്ളിയത്.
പൊലീസ് കസ്റ്റഡിയിലെടുത്തി വിട്ടയച്ച വിനായകന് കഴിഞ്ഞ മാസമാണ് ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദ്ദനത്തില്‍ മനം നൊന്താണ് വിനായകന് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്. ആരോപണവിധേയരായ സാജന്, ശ്രീജിത്ത് എന്നിവര്‍ സസ്പെന്‍ഷനിലാണ്.