പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി ഉയര്‍ത്തി

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ സംവരണത്തിന് ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമാക്കി ഉയര്‍ത്തി. ഇതോടെ കൂടുതല്‍ പേര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

പിന്നാക്കക്കാരിലെ ഉപവിഭാഗങ്ങളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ പുതിയ കമ്മിഷനെ നിയമിക്കും. ഈ കമ്മീഷന്‍ 12 ആഴ്ചകള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക വിഭാഗത്തെ മൂന്നായി തരംതിരിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ജൂലൈയില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. ഏറ്റവും താഴേക്കിടയിലുള്ളവരെ എ ഗ്രൂപ്പിലും പിന്നീട് സാമൂഹ്യാവസ്ഥയുടെ അടിസ്ഥാനത്തില്‍ ബി.സി ഗ്രൂപ്പുകളുമായി തരംതിരിക്കാനായിരുന്നു നിര്‍ദ്ദേശം.