ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. കാവ്യയുടെ പിതാവ് മാധവൻ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവർക്കൊപ്പമാണ് ഇരുവരും ദിലീപിനെ കാണാനെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നാദിര്‍ഷയും കാവ്യയും ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്. ആദ്യം നാദിര്‍ഷയാണ് ദിലീപിനെ സന്ദര്‍ശിക്കാനെത്തിയത്. നാദിര്‍ഷയുമായുള്ള കൂടിക്കാഴ്ച പത്തുമിനിട്ട് നീണ്ടുനിന്നു. നാദിര്‍ഷ പോയ ശേഷമാണ് കാവ്യ ജയിലിലെത്തിയത്.
ദിലീപിനെ കണ്ടപാടെ കാവ്യയും നാദിര്‍ഷയും പൊട്ടിക്കരഞ്ഞു. ഇരുവരെയും കണ്ടപ്പോള്‍ ദിലീപിനും ദുഖം നിയന്ത്രിക്കാനായില്ല. ദിലീപേട്ടന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ദിലീപേട്ടന്‍ തെറ്റ് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി ലോകം മുഴുവന്‍ ദിലീപേട്ടനെ തെറ്റുകാരനാക്കിയാലും മരണം വരെ ഞാന്‍ ഒപ്പം ഉണ്ടാകും. കാവ്യ പറഞ്ഞു. കൂടിക്കാഴ്ച പതിനഞ്ച് മിനിട്ടോളം നീണ്ടുനിന്നു. കാവ്യാ മാധവന്റെ അച്ഛന്‍ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ദിലീപ് ജയിലിലായി 55 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കാണാനെത്തിയത്. നേരത്തെ ഓഗസ്റ്റ് മാസം 10 ന് അമ്മ ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു.
അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും ജയിലില്‍ സന്ദര്‍ശിക്കാനെത്തിയത്. കേസില്‍ തുടക്കം മുതല്‍ ദിലീപിനൊപ്പം സംശയത്തിന്റെ നിഴലിലായിരുന്നു നാദിര്‍ഷ. ദിലീപിനൊപ്പം നാദിര്‍ഷയേയും അറസ്റ്റ് ചെയ്യുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് നാദിര്‍ഷയെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
അതേസമയം കേസില്‍ കാവ്യയ്‌ക്കെതിരെ കുരുക്ക് മുറുകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് തലേദിവസം സുനി ലക്ഷ്യയില്‍ എത്തിയിരുന്നതായി സ്ഥാപനത്തിലെ തന്നെ ജീവനക്കാരനാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൂടാതെ സുനിയില്‍ നിന്ന് ലക്ഷ്യയിലെ വിസിറ്റിംഗ് കാര്‍ഡും കണ്ടെടുത്തു.