ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുമായുള്ള സാമ്യം പലര്‍ക്കും ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. ഇതു പോലെ ഒരു അപരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അപരനായ ഖത്തര്‍ സ്വദേശിയാണ് കക്ഷി. പ്രവാസിയായ കോഴിക്കോട് സ്വദേശിയാണ് പിണറായി വിജയനുമായി രൂപസാദൃശമുള്ള വ്യക്തിക്കൊപ്പുമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ചിത്രം തരംഗമായിരിക്കുകയാണ്.
ഇപ്പോള്‍ സോഷ്യല്‍ മമീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരന്റെ ചിത്രമാണ്. ശരിക്കും കാണാന്‍ പിണറായി സഖാവ് തന്നെ. എന്നാല്‍ മുഖ്യമന്ത്രി അറബി ലുക്കിലാണെന്നേയുള്ളൂ.
പിണറായി എപ്പോഴാ അറബിയായി മാറിയേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റിടുന്നത്. പിണറായിയുടെ അപരന്റെ പേര് എന്താണെന്നോ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഈ അപരന്റെ ഫോട്ടോ വൈറലായി കൊണ്ടിരിക്കുകയാണ്.
 
            


























 
				
















