അങ്കമാലി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ; അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടയിലാണു ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന് ഒരാള്‍ ചോദിച്ചത്. തനിക്കു വേണോ എന്നായിരുന്നു അതൃപ്തിയോടെയുള്ള ഇന്നസെന്റിന്റെ മറുചോദ്യം.കഴിഞ്ഞ ദിവസം അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഇന്നസെന്റ് നല്‍കിയ മറുപടി.
ചോദിക്കാന്‍ മറ്റൊരു വേദിയില്ലാത്തതിനാലാണ് ഇപ്പോള്‍ ഈ ചോദ്യമുന്നയിച്ചതെന്ന് പറഞ്ഞപ്പോള്‍ അത് പറയാന്‍ വേറെ ആളുണ്ടെന്നും ഇന്നസെന്റ് മറുപടി നല്‍കി. മാത്രമല്ല, നിലവില്‍ എല്ലാ ചാനലുകള്‍ക്കും ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്ബോ തന്റടുത്തേയ്ക്ക് വരൂ..ഞാന്‍ തരാം.. എന്നും ഇന്നസെന്റ് പറഞ്ഞു.
അതേസമയം , നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച വ്യക്തിയും ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ അന്വേഷണസംഘം വ്യാഴാഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.