മോഹന്‍ലാലിനെക്കുറിച്ച് സുകുമാര്‍ അഴീക്കോടിന്റെ വീഡിയോ വൈറല്‍

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരെ പലകോണില്‍ നിന്നും വിമര്‍ശനങ്ങളും സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും കൊഴുക്കുകയാണ്.
മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗിലൂടെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞതും ഇന്റര്‍നെറ്റ് ലോകത്ത് വന്‍ ഹിറ്റായി പ്രചരിക്കുന്നത്. ആ വീഡിയോ കാണാം:

‘ഇവര്‍ ഇവരുടെ സിനിമകളില്‍ ശ്രേഷ്ഠങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആ സമയത്ത് പറയുന്ന ഗദ്യത്തിന്റെ ഒരംശം അവരുടെ മനസ്സിലേക്ക് ഇറങ്ങി വന്നിരുന്നെങ്കില്‍ ഈ പാപം ചെയ്യുന്ന സമയത്ത് പാടില്ല എന്ന് ആ സംസ്‌കാരം അവരെ തടക്കുണ്ടേതായിരുന്നു…. താരം ഒരു ചാരമായി മാറുന്നുവെന്നത് ഒരു തമാശയായി എടുക്കരുത് അത് ഒരു ദുഖകരമായ സത്യമാണ്’
പട്ടാള യൂണിഫോമിട്ട് ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ വിമര്‍ശിച്ച സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ ട്രെന്റാണ്..

RELATED NEWS:

mohanlal-blog-thewifireporterമോഹന്‍ലാലിന്റെ സാരോപദേശങ്ങള്‍; ക്യൂ നില്‍ക്കുന്നത് രാജ്യത്തിനുവേണ്ടിയെന്ന് ലാലേട്ടന്‍

satheeshanമോദിയെ പിന്തുണച്ച് മോഹന്‍ലാലിന്റെ ബ്ലോഗ് – അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വി.ഡി. സതീശന്‍