ലോകറാങ്കിംഗില്‍ കോഹ്ലി നാലാം സ്ഥാനത്ത്

ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ലോക റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് നാലാം സ്ഥാനം. കോഹ്ലിയുടെ കരിയറിലുള്ള ഏറ്റവും വലിയ കുതിപ്പാണിത്. ഇതാദ്യമായാണ് കോഹ്ലി ടെസ്റ്റ് റാങ്കില്‍ നാലാം സ്ഥാനത്ത് എത്തുന്നത്.
വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞദിവസം നടന്ന ടെസ്റ്റ് വിജയത്തോടെയാണ് കോഹ്ലിയുടെ റാങ്ക് ഉയരാനിടയായത്. കോഹ്ലി ഇതാദ്യമായാണ് 800 പോയിന്റ് മാര്‍ക്കിലെത്തുന്നത്. ട്വന്റി ട്വന്റി ലോക റാങ്കില്‍ കോഹ്ലി നേരത്തെ ഒന്നാമതെത്തിയത്.
മൊഹാലിയില്‍ ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായി ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മെച്ചപ്പെട്ട സ്‌കോര്‍ നേടിയാല്‍ റാങ്കില്‍ ഇനിയും മുന്നോട്ട് പോകാനിടയുണ്ട്.