അമിത മദ്യപാനികള്‍ സൂക്ഷിക്കുക; പത്തില്‍ ഒരാള്‍ക്ക് മാനസിക പ്രശ്‌നങ്ങളെന്ന് പഠനം.

സംസ്ഥാന മാനസികാരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അമിത മദ്യപാനം പല മലയാളികളേയും മാനസികരോഗികളാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. പത്തില്‍ ഒരാള്‍ക്ക് ഈ രോഗനങ്ങളുണ്ടാകുന്നവെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തിലെ പുരുഷന്‍മാരില്‍ മൂന്ന് ശതമാനത്തോളംപേര്‍ക്ക് ഈ പ്രശ്‌നങ്ങളുണ്ട്. 
 
ഡിമന്‍ഷ്യയും മറവിയുമാണ് അമിത മദ്യപാനം മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍. അമിതമായി മദ്യപിക്കുന്ന പകുതിയിലേറെപേര്‍ക്കും ഈ മാനസിക പ്രസ്‌നങ്ങള്‍ കണ്ടെത്താനായെന്ന് സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറി ഡോ:ഡി.രാജു പറഞ്ഞു. ഓര്‍മകുറവ് മിക്ക മദ്യപാനികളിലും കണ്ട് വരുന്നതാണ്. ഇത് കൃത്യമായ ചിക്തസയിലൂടെ ചിക്തിസിച്ച ഭേദമാക്കാനാകും. എന്നാല്‍ ഡിമന്‍ഷ്യ അത്തരത്തില്‍ എളുപ്പത്തില്‍ ഭേദമാക്കാവുന്ന ഒന്നല്ല. സാധാരണ പ്രയമായവരിലാണ് ഈ രോഗം കാണാറുളളത്. ചിലപ്പോള്‍ പാരമ്പര്യമായും ഉണ്ടാകാം. 
എന്നാല്‍ അമിതമായ അളവിലെ മദ്യപാനം മധ്യവയസ്‌കരായ മലയാളികളെ പോലും ഈ രോഗത്തിന്റെ അടിമയാക്കുകയാണ്. ഇതോടൊപ്പം കരള്‍ രോഗങ്ങളും സംസ്ഥാനത്ത് ഏറുകയാണ്. 
 
കൊല്ലം, ഇടുക്കി,പാലക്കാട്, വയനാട്,കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് പഠനം നടത്തിയത്. ഇടുക്കി ജില്ലയിലാണ് ഈ പ്രശ്‌നം ഏറെ രൂക്ഷമായിരിക്കുന്നത്.  പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മാരാണ് പഠനം നടത്തിയത്. സര്‍വ്വേയുടെ ഭാഗമായി 50000 വീടുകളിലാണ് സംഘം എത്തിയത്. 
സമൂഹത്തിലെ മാറുന്ന മാനസിക അവസ്ഥയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.