സ്ത്രീ സുരക്ഷ ; ഗോവ ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തും

Night streets

ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ ഒന്നാമത് ഗോവയും രണ്ടാമത് കേരളവും. പ്ലാന്‍ ഇന്ത്യയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ, തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജിവിഐ തയാറാക്കിയത്. സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, സ്ത്രീ സുരക്ഷയാണ് ഗോവയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.

പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പുറത്ത് വിട്ടത്. ജിവിഐ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656. കേരളത്തിന്റെ ജിവിഐ 0.634 ആണ്.

കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്.ജാർഖണ്ഡും ഉത്തർ പ്രദേശും ഡൽഹിയുമാണ് ബിഹാറിന് മുമ്പുള്ളത്.