കുവൈത്തിൽ മലയാളി യുവാവിനെ കാണാതായി

കുവൈറ്റ് : കുവൈറ്റില്‍ മലയാളി യുവാവിനെ കാണിന്‌ല്ലെന്ന് പരാതി. കൊല്ലം കരുനാഗപ്പളളി സ്വദേശി ബിജീഷ് രാജന്‍പിള്ളയെയാണ് കഴിഞ്ഞ 29 മുതല്‍ കാണാതായത്. കുവൈറ്റ് എയര്‍വെയ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു.

മഹ്ബൂലയിലെ താമസ്സഥലത്ത് നിന്ന് ജോലിക്ക് പോയ വഴിയാണ് യുവാവിനെ കാണാതാകുന്നത്. ജോലിക്ക് പോയില്ലെന്നും ഉടന്‍ തിരികെ എത്തുമെന്നും സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു, പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിട്ടുണ്ട്.