കേന്ദ്ര മന്ത്രിക്കും നോട്ട് പ്രതിസന്ധിയിൽ രക്ഷ ഇല്ല

മംഗളൂരു : കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ശ്രി ഡി വി സദാനന്ദ ഗൗഡയുടെ സഹോദരൻ ഡി വി ഭാസ്‌ക്കർ ഗൗഡ(54) മഞ്ഞപിത്തത്തെ തുടർന്ന് കെഎംസി ആശുപത്രിയിൽ വെച്ച് നിര്യതനായി. ബില്ലുകൾ അടക്കാൻ ആയി വീട്ടുകാർ ഓഫീസിൽ എത്തിയപ്പോൾ പഴയ 500/1000 നോട്ടുകൾ/ ചെക്ക് സ്വീകരിക്കില്ല എന്ന് അറിയിച്ചു അതെ തുടർന്ന് മന്ത്രി നേരിട്ട് ഓഫീസിൽ ചെന്ന് കാര്യങ്ങൾ തിരക്കി, ആശുപത്രി അധീകൃതർ പഴയ നോട്ട് സ്വീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു നിലപാട് എടുത്തതോടെ മന്ത്രി ആശുപത്രി അധിക്രുതരോടെ പഴയ നോട്ട് ഞങ്ങൾ സ്വീകരിക്കില്ല എന്ന് എഴുതി നല്കാൻ ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെയും മന്ത്രിയുടെയും രോക്ഷം ഭയന്ന് ചെക്ക് സ്വീകരികാം എന്ന് അവസാനം ആശുപത്രി അധികൃതർ സമ്മതിച്ചു. മന്ത്രി ആശുപത്രി അധികൃതർക്ക് എതിരെ ശക്തം ആയ നടപ്പടി സ്വീകരിക്കും എന്ന് അറിയിച്ചു.