വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്റെ ഡയലോഗ് കമ്യൂണിസ്റ്റ് ഭരണക്രമം നിലവിലുള്ള രാജ്യങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളോടുള്ള കേരളത്തിലെ നിഷ്‌കളങ്കനായ ഒരു കമ്യൂണിസ്റ്റുകാരന്റെ അസഹിഷ്ണുതയായിരുന്നു . ശ്രീനിവാസന്‍ അവതരിപ്പിച്ച സഖാവ് കോട്ടപ്പള്ളി പ്രഭാകരന്റെ ഡയലോഗ് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. പക്ഷേ പോളണ്ട് ഇന്ന് സഖാവ് കോട്ടപ്പള്ളിയുടെ മനസ്സിലെ പോളണ്ടല്ല. കമ്യൂണിസ്റ്റ് ഭരണം ഇല്ലാതായതോടെ ചെങ്കൊടി പോലും പോളണ്ടില്‍ അപൂര്‍വ്വ കാഴ്ചയാണിപ്പോള്‍.
പോളണ്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് പഴയ കമ്യൂണിസത്തിന്റെ പേരിലല്ല. മറിച്ച് യേശുക്രിസ്തുവിന്റെ പേരിലാണ്. പ്രസിഡന്റ് ആന്‍ഡ്ര സെജ് ഡൂഡായുടെ സാന്നിദ്ധ്യത്തില്‍ രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വം യേശുവിനെ പോളണ്ടിന്റെ ഔദ്യോഗിക രാജാവായി പ്രഖ്യാപിച്ചു. ക്രാ ക്കോവിലെ ദിവ്യകാരുണ്യ ദേവാലത്തില്‍ ഈ മാസം 19നായിരുന്നു ചടങ്ങ്. 20ന് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഈ ചടങ്ങ് പ്രതീകാത്മകമായി നടത്തി.
1925ല്‍ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ ക്യൂ വാസ് പ്രിമാസ് എന്ന ലേഖനത്തിലൂടെ യേശുക്രിസ്തുവിനെ ജീവിതത്തിന്റെ രാജാവായി പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ ലേഖനത്തിന്റെ ചുവട് പിടിച്ചാണ് നടപടി. പോളണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് സ്റ്റാനമേറ്റതിന്റെ 1050 ആം വര്‍ഷത്തില്‍ പീയൂസ് പതിനൊന്നാമന്റെ വാക്കുകള്‍ നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ്
യേശുവിനെ ഔദ്യോഗിക രാജാവായി പ്രഖ്യാപിച്ചതിന് പോളണ്ടിലെ കത്തോലിക്കാ ബിഷപ്പുമാര്‍ നല്‍കുന്ന വിശദീകരണം.
പാര്‍ലമെന്റ് ഇനി മുതല്‍ ഒരു തീരുമാനം എടുക്കണമെങ്കില്‍ ആ തീരുമാനം യേശുവിന്റെ ന്യായ പ്രമാണങ്ങളുമായി ചേര്‍ന്നു പോകുന്നതാണോ എന്ന് ഒത്തു നോക്കണം.
 
            


























 
				
















