മസ്കറ്റ്: ചടങ്ങുകൾക്ക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് ഹറാമാണെന്ന കേരളത്തിലെ മുസ്ലീം ലീഗിന്റെ അനുയായികൾ ഒമാനിലെ വിദേശകാര്യ മന്ത്രിയെ കണ്ടു പഠിക്കണം. ഒമാനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഭാരതീയ കലോത്സവം നിലവിളക്ക് കൊളുത്തിയാണ് മന്ത്രി യൂസഫ് ബിൻ അലവി ഉദ് ഘാടനം ചെയ്തത്. ഗൾഫിലെ മുസ്ലീം ഭരണ കൂടങ്ങളും നേതാക്കളും അന്യമതങ്ങളുടെ ആചാരങ്ങളെ ബഹുമാനത്തോടും സഹിഷ്ണതയോടുമാണ് പെരുമാറുന്നത്. യുഎഇയിൽ മതസഹിഷ്ണുത ക്കായി പ്രത്യേക വകുപ്പു തന്നെ ഉണ്ട്. മുസ്ലീം രാഷ്ട്രങ്ങളിൽ നിലവിളക്ക് നിഷിദ്ധവുമല്ല. ലീഗിന്റെ നേതാക്കൾ ഗൾഫിൽ വന്നാൽ പോലും വിളക്ക് കൊളുത്താൻ വിസമ്മതിക്കുകയാണ് പതിവ്.