തോമസ് ചാണ്ടിക്കു യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിട്ടുന്ന മന്ത്രി തോമസ് ചാണ്ടിക്കു യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിലേക്ക് നടന്ന ബി ജെ പി മറച്ചു ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഡിഎഫിന്റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിച്ചു.

തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.