അന്ന് ബീച്ചില്‍ വെച്ചാണ് അവന്‍ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചത്, പ്രതിശ്രുത വരനെ കുറിച്ച് നമിത

തെന്നിന്ത്യന്‍ താരം നമിതയ്ക്ക വിവാഹം. നമിതയുടെ അടുത്ത സുഹൃത്തും നടനും മോഡലും നിര്‍മ്മാതാവുമായ വീരേന്ദ്രര്‍ ചൗധരിയാണ് വരന്‍. തമിഴ് ബിഗ്ബോസ് താരം റൈസയാണ് നമിതയുടെ വിവാഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചതെങ്കിലും തന്റെ വിവാഹം വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാമിലൂടെ നമിതയും രംഗത്തെത്തി. തന്റെ പ്രണയവും നമിത വെളിപ്പെടുത്തുന്നുണ്ട്. നവംബര്‍ 24 നാണ് വിവാഹം.

നമിതയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്

ഞാനും വീറും നവംബര്‍ 24ാം തീയതി തിരുപ്പതിയില്‍ വെച്ച് വിവാഹിതരാകാന്‍ പോവുകയാണെന്ന കാര്യം നിങ്ങള്‍ അറിഞ്ഞു കാണുമെന്ന് എനിക്ക് ഉറപ്പാണ്. വീര്‍ എന്റെ ആത്മമിത്രവും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അയാള്‍ ഒരു നടനും നിര്‍മ്മാതാവുമാണ്. ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജാണ്. ഞങ്ങളുടെ രണ്ട് പേരുടെയും അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പതിയെ പതിയെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതി ബീച്ചില്‍ വെച്ച് അവന്‍ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചു. അവിടെ എനിക്കായി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ഞാനാകെ അമ്പരന്ന് പോയി. കാരണം ഞാന്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്. ഞങ്ങള്‍ ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണ് മാത്രമല്ല ആത്മീയമായി ഔന്നിത്യമുള്ളവരാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് അന്നെന്നെ കൊണ്ട് വീറിനോട് സമ്മതാമാണെന്നറിയിക്കാന്‍ പ്രേരിപ്പിച്ചത്. യാത്ര പോകാനും പ്രകൃതിയെ അനുഭവിച്ചറിയാനും ട്രെക്കിംഗ് നടത്താനും എത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്ന കാര്യം ഞങ്ങള്‍ പങ്കുവെച്ചിരിന്നു. ഞങ്ങള്‍ ഇരുവരും ജീവിതത്തെ പ്രണയിക്കുന്നവരാണ്. എനിക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യക്തിയെ ലഭിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇവിടെ ആരും ആരുടെയും പിറകെ നടന്നിട്ടില്ല. ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാന്‍ അവനെ എത്രത്തോളം മനസ്സിലാക്കിയോ അത്രത്തോളം അവനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്‍മാരിലുള്ള എന്റെ വിശ്വാസം തിരിച്ച് കൊണ്ട് വന്നത് അവന്റെ സ്നേഹവും പിന്തുണയും കരുണയുമാണ്. വിവാഹ വാര്‍ത്ത അറിയിച്ചത് മുതല്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത നിങ്ങളെല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നന്ദി, ദൈവം അനുഗ്രഹിക്കട്ടെ!”. ഇപ്രകാരമായിരുന്നു നമിതയുടെ കുറിപ്പ്.

വിജയുടെ അഴകിയ തമിഴ് മകന്‍, ഞാന്‍ അവന്‍ അല്ലൈ, വ്യാപാരി തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ നമിത ബ്ലാക്ക് സ്റ്റാലിനിലും, മോഹന്‍ലാലിനൊപ്പം പുലിമുരുകനില്‍ അതിഥി താരമായും എത്തിയിട്ടുണ്ട്. തമിഴ് ചിത്രം പൊട്ടാണ് റിലീസിനൊരുങ്ങുന്ന നമിതയുടെ ഏറ്റവും പുതിയ ചിത്രം.