ഇടമലയാർ കേസിനെ വെല്ലുന്ന അഴിമതിയുമായി ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി

ജോളി ജോളി

ഇടുക്കി :ഭൂതത്താന്‍കെട്ട് ഡാമിന് അനുബന്ധമായി നിര്‍മാണം പൂര്‍ത്തിയാകുന്ന മിനി ജലവൈദ്യുത പദ്ധതി ജല ദൗര്‍ലഭ്യമുള്ള പെരിയാര്‍വാലി ഇറിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു..
ഭൂതത്താന്‍കെട്ട് ഡാമിനെ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന ഈ പദ്ധതി ജനുവരിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ വെള്ളത്തിലാകുന്നതു കോടികള്‍.

മഴക്കാലത്ത് അധിക ജലം ഉണ്ടാകുമ്പോൾ കഷ്ടിച്ചു മൂന്നുമാസം മാത്രമേ ഇവിടെ വൈദ്യുതോല്‍പാദനം നടക്കാന്‍ സാധ്യതയുള്ളൂ.
24 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ടായി.ഇതിനോടകം 240 കോടി രൂപ ചെലവിട്ടുകഴിഞ്ഞു.പെരിയാര്‍വാലി ജലസേചന പദ്ധതിയില്‍ 56,000 ഹെക്ടര്‍ ജലസേചനമെന്നതായിരുന്നു ലക്ഷ്യം.പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ 360 കിലോ മീറ്ററില്‍ ഉപ കനാലുകള്‍ നിര്‍മിച്ചെങ്കിലും ഇന്നു നൂറു കിലോമീറ്റര്‍ പോലും ഉപയോഗിക്കാനാവുന്നില്ല.കോതമംഗലം, കുന്നത്തുനാട്, ആലുവ, പെരുമ്ബാവൂര്‍ താലൂക്കുകളിലേക്കുള്ള കൃഷിക്കും കുടിവെള്ളത്തിനും പെരിയാര്‍വാലി പദ്ധതിയെയാണ് ആശ്രയിച്ചിരുന്നത്.ഇപ്പോള്‍ കനാലുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാലും മാലിന്യം നിക്ഷേപിക്കുന്നതിനാലും കനാലുകള്‍ ഉപയോഗക്ഷമമല്ല.

ചങ്ങമനാട് വരെ നീളുന്ന 18,000 ഹെക്ടറിലുള്ള ഇടമലയാര്‍വാലി പദ്ധതി കേന്ദ്ര വനം മന്ത്രാലത്തിന്റെ അനുമതിയില്ലാതെയാണ് പൂര്‍ത്തിയാക്കിയത്.
560 കോടി രൂപയാണ് ഇതിനായി മുടക്കിയത്.ഇപ്പോള്‍ മലയാറ്റൂര്‍ മണപ്പാട്ട്ചിറ വരെ മാത്രം എത്തുന്ന ഈ പദ്ധതിയും ലക്ഷ്യം പൂര്‍ത്തീകരിച്ചില്ല.ഇടമലയാര്‍ പദ്ധതി തുടങ്ങിയ ശേഷം നടന്ന നിരവധി അഴിമതിക്കേസുകളില്‍ ഇനിയും തീര്‍പ്പായിട്ടില്ല.
56 വിജിലന്‍സ് കേസുകളാണ് ഈ പദ്ധതിയുടെ പേരിലുണ്ടായത്.
പ്രമുഖ കരാറുകാര്‍ പലരും പ്രതികളായ കേസില്‍ ഒന്നില്‍പോലും ആരും ശിക്ഷിക്കപ്പെട്ടില്ല.ഈ പദ്ധതിക്ക് വേണ്ടി വനത്തിനു നടുവിലൂടെ കനാല്‍ ഉണ്ടാക്കിയതുമൂലം ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്ക് പെരിയാറില്‍ എത്തി വെള്ളം കുടിക്കാനാകാതെ വന്നു.അവ കൃഷിയിടങ്ങള്‍ക്ക് ഉണ്ടാക്കുന്ന നാശം ഏറെ.പുതിയ മിനി ജലവൈദ്യുത പദ്ധതി ബള്‍ബ് ടര്‍ബൈന്‍ എന്ന ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്ഥാപിക്കുന്നത്.

ഇത് പരീക്ഷിച്ച്‌ വിജയിക്കാത്ത സാങ്കേതികവിദ്യയാണെന്ന ആക്ഷേപമുണ്ട്.ചൈനീസ് സാങ്കേതികവിദ്യ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിക്കപ്പെടുന്ന വൈദ്യൂത വകുപ്പിന്റെ ഭൂതത്താന്‍കെട്ട് പദ്ധതി നിര്‍മ്മാണം ‘ട്രാക്കി ‘ലായെന്നാണ് റിപ്പോർട്ടുകൾ സൂനിപ്പിക്കുന്നത്..
രണ്ട് വര്‍ഷത്തെ കാലാവധി നിശ്ചയിച്ച്‌ ഒന്നര ദശാബ്ദം മുമ്ബ് നിര്‍മ്മാണം ആരംഭിക്കയും ആസൂത്രണത്തിലെ പാളിച്ചമൂലം ഇതിനകം ശതകോടികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്ത പദ്ധതിയുടെ 60 ശതമാനത്തോളം നിര്‍മ്മാണം പൂര്‍ത്തിയായെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍.

അടുത്ത ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് നിര്‍മ്മാണം പുരോഗമിക്കുന്ന പദ്ധതി 200 കോടി കൂടി വെള്ളത്തിലാക്കുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്.പദ്ധതിയുടെ വിജയസാദ്ധ്യത കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.28 മീറ്റര്‍ വീതിയും 350 മീറ്റര്‍ നീളവുമുള്ള പവര്‍ചാനല്‍ നിര്‍മ്മാണം പൂര്‍ത്തിയായി.ഇന്‍ടേക്ക് ഗെയിറ്റ് ഉടന്‍ സ്ഥാപിക്കും.
സിവില്‍ വര്‍ക്കിന് 107 കോടിയും ഇക്‌ട്രോ -മെക്കാനിക്കല്‍ വിഭാഗത്തിന് 81.8 കോടിയും ട്രാന്‍സ്മിഷന് 25 കോടിയോളവുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.ഇതുവരെ 90 കോടിയോളം രൂപ പദ്ധതിക്കായി ചിലവഴിച്ചതായിട്ടാണ് അധികൃതരില്‍ നിന്നും ലഭിച്ച വിവരം.

2014-ല്‍ ഫാസ്റ്റ് ട്രാക്കില്‍പ്പെടുത്തി നേരിട്ട് നിര്‍മ്മാണം ആരംഭിച്ച 230 കോടിയുടെ പദ്ധതി 2016 ല്‍ കമ്മീഷന്‍ ചെയ്യുന്നതിനായിരുന്നു വൈദ്യുതവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.24 മെഗാവാട്ടാണ് പദ്ധതിയുടെ ഉത്പാദനശേഷി.രണ്ട് പതിറ്റാണ്ട് മുമ്ബ് വി ജെ പൗലോസ് കോതമംഗലം എം എല്‍ എ ആയിരിക്കുബോഴാണ് ഈ പദ്ധതിയെക്കുറിച്ചുള്ള സര്‍വ്വേ നടപടികളും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായത്.പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍ക്കാന്‍ മെറ്റലറിജിക്കല്‍ ലിമിറ്റഡ് എന്ന കമ്പനി ക്കായിരുന്നു ആദ്യം നിര്‍മ്മാണ കരാര്‍ നല്‍കിയിരുന്നത്.
16 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ച്‌ നല്‍കുമ്പോൾ കഞ്ചിക്കോട്ടുള്ള കമ്പിനിയുടെ ആവശ്യത്തിലേക്ക് ഇത്രയും വൈദ്യുതി സൗജന്യമായി നല്‍കുമെന്നും 30 വര്‍ഷം കഴിയുമ്പോൾ പദ്ധതിയുടെ നിയന്ത്രണം കെ എസ് ഇ ബി ഏറ്റെടുക്കുമെന്നും പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദിനംപ്രതി 25000 രൂപ വൈദ്യുത വകുപ്പിന് കമ്പിനി പിഴ നല്‍കണമെന്നുമായിരുന്നു കരാര്‍ വ്യവസ്ഥ.

ഈകരാര്‍ ഒപ്പുവച്ച്‌ താമസിയാതെ തന്നെ വൈദ്യുത വകുപ്പ് കമ്പിനിക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കിത്തുടങ്ങി.നിശ്ചിത കാലാവധി കഴിഞ്ഞ് എട്ടുവര്‍ഷത്തോളം പിന്നിട്ടിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്ബിനിക്ക് കഴിഞ്ഞില്ല.ഒടുവില്‍ പദ്ധതിക്കായി ഇറക്കിയിട്ട യന്ത്രഭാഗങ്ങള്‍ ഉപേക്ഷിച്ച്‌ കമ്പിനി അധികൃതര്‍ മുങ്ങി.
ഈ ഇടപാടില്‍ വൈദ്യതി നല്‍കിയ ഇനത്തില്‍ മാത്രം 77 കോടി രൂപ വൈദ്യുതവകുപ്പിന് നഷ്ടമായി.പിഴ ഇനത്തില്‍ കിട്ടേണ്ട തുക കൂടി കൂട്ടിയാല്‍ വൈദ്യുത വകുപ്പിന്റെ നഷ്ടം ശതകോടികള്‍ വരും.
പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള സാങ്കേതിക വിദ്യ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ലന്നും ഇതുമൂലം പദ്ധതി ലാഭകരമാവില്ലന്നുമാണ് ഒരു വിഭാഗം സാങ്കേതിക വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കപ്പെടുന്നത്.

പ്രോജക്‌ട് റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയില്‍ സ്ഥാപിക്കുന്നത് ബള്‍ബ് ടര്‍ബൈനാണ്.ലാഭകരമെന്ന് ഇതുവരെ പരക്കെ അംഗീകരിക്കപ്പെടാത്ത ബള്‍ബ് ടര്‍ബൈന്‍ സിസ്റ്റം ഇവിടെ സ്ഥാപിക്കുന്നത് വൈദ്യുതവകുപ്പിലെ വെള്ളാനകളുടെയും തമിഴ്നാട് ലോബിയുടെയും താല്‍പ്പര്യത്തിലാണെന്നും ഇതുവഴി വന്‍ സാബത്തീകനേട്ടം ഇക്കൂട്ടര്‍ക്ക് ലഭിച്ചെന്നും പരക്കേ ആരോപണം ഉയര്‍ന്നിട്ടുണ്ട്.ലോഹെഡ് ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയില്‍ വെള്ളമൊഴുകുന്ന പൈപ്പിലാണ് ടര്‍ബൈനും വൈദ്യുതി ഉത്പ്പാദനത്തിനുള്ള അനുബന്ധ ഉപകരണരണങ്ങളും സ്ഥാപിക്കുന്നത്.
വെള്ളത്തിന്റെ സമ്മര്‍ദ്ദം കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.8 മെഗാവാട്ടിന്റെ വീതം മൂന്നു ജനറേറ്ററുകളാണ് പദ്ധതിയില്‍ സ്ഥാപിക്കുന്നത്.ചൈനയില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ സംസ്ഥനത്ത് ഇതുവരെ ഉപയോഗിച്ചിട്ടില്ല.തമിഴ്നാട്ടില്‍ ഈ സാങ്കേതിക വിദ്യയില്‍ പണിതീര്‍ത്തിട്ടുള്ള വൈദ്യുത പദ്ധതി ഇതുവരെ ലാഭകരമല്ലെന്നാണ് റിപ്പോര്‍ട്ട്.ഒന്നര ദശാബ്ദം മുന്‍പ് ഈ പദ്ധതിക്കുവേണ്ടി ഭൂതത്താന്‍കെട്ടില്‍ പെരിയാര്‍ തീരത്തെ സ്വാഭാവികവനം വെട്ടിവെളിപ്പിച്ചിരുന്നു.

പിന്നീട് രൂപപ്പെട്ട സ്വഭാവിക വനം വെട്ടിമാറ്റാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ രണ്ട് വർഷത്തോളം വൈകി. അതാണ്‌ രണ്ടാഘട്ട നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് വൈദ്യുതി വകുപ്പിന്റെ ഭാക്ഷ്യം.ഇടമലയാർ കേസിനെ കവച്ചുവെക്കുന്ന അഴിമതിയാണ് ഭൂതത്താൻ കെട്ടിൽ നടന്നത് എന്ന്‌ പകൽപോലെ വ്യക്തം.
ഉദ്യോഗസ്ഥ കരാർ ലോബി ഏകദേശം നൂറ്റി മുപ്പതു കോടി രൂപയുടെ അഴിമതി ഭൂതത്താൻകെട്ട് മിനി ജല വൈദ്യുതി പകദ്ധതിയിലും ഇറിഗേഷൻ പ്രോജെക്റ്റിലും നടത്തിയിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേക്ഷണത്തിൽ നിന്നും വ്യക്തമാകുന്നത്.അന്വേക്ഷണം നടത്താൻ വൈദ്യുതി വകുപ്പിന് താല്പര്യമില്ലാത്തതും ദുരൂഹത വർധിപ്പിക്കുന്നു..!