മമ്മൂട്ടിയും രജനിയും ഒന്നിക്കുന്ന മറാത്തി സിനിമ

ചെന്നൈ: മമ്മൂട്ടിയും രജനിയും ഒന്നിക്കുന്ന മറാത്തി സിനിമ വരുന്നു.’പസായദന്‍’ എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയില്‍ അരങ്ങേറ്റം നടത്തും. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ എഴുത്തുകാരനാണ് ദീപക് ഭാവെ.മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനായി 26 വര്‍ഷം മുമ്പാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചത്. മഹാഭാരതത്തിലെ കര്‍ണന്റെ കഥയുടെ പശ്ചാത്തലത്തിലായിരുന്നു മണിരത്‌നത്തിന്റെ ചിത്രത്തിന്റെ കഥാപാത്രങ്ങള്‍.