വടക്കാഞ്ചേരി പീഡനം; പ്രതികളുടെ വണ്ടി പിടിച്ചെടുത്ത് പൊലീസില്‍ ഏല്‍പ്പിച്ചു

വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികള്‍ സഞ്ചരിച്ചു എന്ന് സംശയിക്കുന്ന ടവേര കാര്‍ നാട്ടുകാരായ യൂത്ത് കോണ്‍ഗ്രസ് കാര്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറി. വ്യാഴാഴ് ച്ച വൈകുന്നേരം ആറരയ്ക്കാണ് അത്താണി പൂമല കേളി ഹോട്ടലിന് മുന്നിലെ വര്‍ക്ക് ഷോപ്പില്‍ കാര്‍ കണ്ടെത്തിയത്.
ഒരു സംഘം യൂത്ത് കോണ്‍ഗ്രസുകാര്‍ കാര്‍ വളഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയുകയും ചെയ്തതോടെ ജനങ്ങള്‍ തടിച്ചു കൂടി. സി പി എം നേതാക്കളായ ജയന്തനും കൂട്ടരും ഈ കാറിലാണ് വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുന്നത്ത് സന്തോഷ് എന്ന വ്യക്തിയുടേതാണ് വിവാദമായ ഈ വണ്ടി.കേസും വഴക്കു മാ യ തോടെ കേസിലെ തൊണ്ടി വസ്തുവായ കാര്‍ പ്രതികള്‍ ഒളിപ്പിച്ചിരിക്കയായിരുന്നു. തേനിയില്‍ നിന്ന് കൊണ്ടുവന്ന കാറിന്റെ നിറം മാറ്റാനായാണ് വര്‍ക്ക് ഷോപ്പിലെത്തിച്ചതെന്നറിയുന്നു. ഡി സി സി പ്രസിഡണ്ട് പൊലീസ് കമ്മീഷണറെ ഫോണില്‍ വിളിച്ചാണ് കാര്‍ പോലീസിനെ ഏല്‍പ്പിച്ചത്.