തിരുവനന്തപുരം: മീശമാധവന്റെ ചിത്രീകരണം പാലക്കാട് നടക്കുമ്പോഴാണ് ദിലീപും കാവ്യമാധവനും പ്രണയത്തിലായതെന്ന് ഇരുവരുമൊത്ത് അഭിനയിച്ചിട്ടുള്ള ചിലര്‍ പറയുന്നു. അതിന് മുമ്പ് ഇരുവരും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. എന്നാല്‍ മീശമാധവനില്‍ ഇരുവര്‍ക്കും പ്രണയിക്കാന്‍ പറ്റുന്ന സാഹചര്യമുള്ള ഒരുപാട് സീനുകളുണ്ടായിരുന്നു. പ്രത്യേകിച്ച് കാവ്യയുടെ അരഞ്ഞാണം കടിച്ചെടുക്കാന്‍ ദിലീപ് മയില്‍പീലി ഉപയോഗിച്ച് വയറില്‍ തടവുന്ന സീന്‍. ആ സീനുകളൊക്കെ ഇരുവരും ആവേശത്തോടെയാണ് അഭിനയിച്ചത്. കരിമിഴി കുരുവിയെ കണ്ടില്ലാ… എന്ന ഗാനരംഗത്ത് ഇരുവരുടെയും പ്രണയം ശരിക്കും മനസിലാക്കാന്‍ കഴിയും.
സദാനന്ദന്റെ സമയം എന്ന സിനിമയില്‍ ദിലീപിന്റെ ബനിയനകത്ത് കൂടെ കാവ്യ കയറുന്നത് ഒരു പാട്ടിലുണ്ട്. അത് മഞ്ജുവാര്യരെ ഏറെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ സുഹൃത്തുക്കള്‍ കൂടിയായ സംവിധായകരായ അക്കുവും അക്ബറും സിനിമയ്ക്ക് ആവശ്യമെന്ന് പറഞ്ഞത് കൊണ്ടാണ് ചെയ്തതെന്ന് അണിയറപ്രവര്‍ത്തകരടക്കം രംഗത്ത് വന്നിരുന്നു. അക്കാലത്ത് ദിലീപിനെയും കാവ്യയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഇരുവരും അതിനെ ശക്തിയുക്തം എതിര്‍ത്തു.
മീശമാധവന്റെ നൂറാം ദിനാഘോഷവും പട്ടാളം സിനിമയുടെ ഓഡിയോ ലോഞ്ചും എറണാകുളത്താണ് നടന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മഞ്ജുവാര്യരും മകളും എത്തിയിരുന്നു. എന്നാല്‍ ചടങ്ങ് കഴിഞ്ഞിട്ടും ദിലീപ് മാറിനിന്ന് കാവ്യയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. എല്ലാവരും ഏകദേശം പോയിക്കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് വന്ന് ദിലീപിനോട് പറഞ്ഞു, ‘ നീ അവളേം കുട്ടിയേം വീട്ടില്‍ കൊണ്ടാക്കിയിട്ട് വന്ന് സംസാരിക്കെടാ’. കാവ്യയുടെ ആദ്യ വിവാഹം ഉറപ്പിച്ചപ്പോള്‍ ദിലീപ് ആകെ അസ്വസ്ഥനായിരുന്നു. സിനിമയിലുള്ളവര്‍ക്കെല്ലാം ഇരുവരുടെയും പ്രണയവും ഇക്കാര്യങ്ങളും അറിയാമായിരുന്നു. പലപ്പോഴായി മാധ്യമങ്ങളില്‍ ഇക്കാര്യങ്ങള്‍ വന്നതാണ്. എന്നാല്‍ അപ്പോഴൊക്കെ ഇരുവരും കാവ്യയുടെ വീട്ടുകാരും എതിര്‍ത്തിരുന്നു.











































