ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍;ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

ലോകമെങ്ങും ക്രിസ്തുമസ്
ആഘോഷങ്ങളുടെ തിരക്കിൽ …
സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും
മഹത്വം ഓര്‍മ്മിപ്പിച്ച് ക്രിസ്തുമസ്
ലോകമെങ്ങും ആഘോഷിക്കുകയാണ് .
വ്യത്യസ്തങ്ങളായ നക്ഷത്രങ്ങളും
ബലൂണുകളും പുല്‍ക്കൂടുകളും
തോരണങ്ങളുമായി എല്ലായിടങ്ങളിലും
ക്രിസ്മസ് ആഘോഷത്തിരക്കിൽ…
“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം;
ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” .
ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ
അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടിയ പാട്ടാണിത്.
ദൈവത്തി ന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത്
സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദരത്തിൽ തച്ചനായ ജോസഫിന്റെ മകനായി‍. പ്രകൃതിയുടെ സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യനായി ജനിച്ചു വീണത് ഒരു കാലിത്തൊഴുത്തില്‍.

ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക്
കാണിക്കാനായി വഴികാട്ടിയ നക്ഷത്രം
ആ കാലിത്തൊഴു ത്തിനു മുകളില്‍
പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍
ഉണ്ണിയെശു ജനിച്ചാല്‍ നമുക്കു ചുറ്റും
ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്.
ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി,
പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ
കിടത്താനായി മറിയയും ജോസഫും
വിരിച്ച കീറത്തുണിപോലെ ,
നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന
പട്ടുതുണി വിരിക്കാം.
നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന
ഉണ്ണിയേശുവിനായി കാത്തിരിക്കാം.

ദിവൈഫൈ റിപ്പോർട്ടറിന്റെ എല്ലാ വായനക്കാർക്കും
ക്രിസ്തുമസ് പുതുവത്സര ആശംസകൾ
മിനി നായർ
അറ്റ്‌ലാന്റാ
മാനേജിംഗ് എഡിറ്റർ