വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തി

തിരുവനന്തപുരം: പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശിക കമ്മിറ്റികളുടെ അനുമതിയില്ലാതെ നേരിട്ട് വയല്‍ നികത്താം. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ധാരണയായി.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായ സമരം കാരണമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഗെയ്ല്‍ പൈപ്പ്‌ലൈനുവേണ്ടി 24 ഇടങ്ങളില്‍ വയല്‍ നികത്തണം. മിക്കയിടങ്ങളിലും വയല്‍ കമ്മിറ്റികള്‍ നികത്തലിന് അനുമതി നിഷേധിച്ചിരുന്നു.