കീടനാശിനി സ് ‍പ്രേ അടിച്ച് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍; ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ ദൈവം പറഞ്ഞത്രേ !

കീടങ്ങളെ നശിപ്പിയ്ക്കുന്ന മരുന്നടിച്ച് ബാധയൊഴിപ്പിയ്ക്കുന്ന പാസ്റ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കയിലെ ലെതെബോ റബാളഗൊ എന്ന പാസ്റ്റര്‍ ആണ ക്ഷുദ്ര ജീവികളെ നശിപ്പിയ്ക്കാന്‍ വേണ്ടിയടിയ്ക്കുന്ന ഡൂം എന്ന സ്പ്രേ വിശ്വാസികളുടെ മുഖത്തേയ്ക്ക് അടിയ്ക്കുന്നത്. ദുഷ്ട ശക്തികളെ നിഗ്രഹിയ്ക്കാന്‍ ദൈവം പറഞ്ഞിട്ടാണ് ഇത് ചെയ്യുന്നതെന്നാണ് ഇയാളുടെ അവകാശ വാദം.

എയിഡ്സ്, കുഷ്ഠം തുടങ്ങി എന്ത് അസുഖവും കീടനാശിനി സ്പ്രേ ഉപയോഗിച്ച് ദൈവം മാറ്റുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ പാസ്റ്റരുടെ സ്ഥാപനത്തിലെ ഒരു അനുഭവം ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അസുഖങ്ങള്‍ ഉള്ളവര്‍ മുന്നോട് കയറി നില്‍ക്കാന്‍ പ്രാര്‍ത്ഥനാ വേളയില്‍ ഇയാള്‍ പറഞ്ഞു. കയറി നിന്ന യുവതിയുടെ മുഖത്തേയ്ക്ക് ശക്തിയായി സ്പ്രേ അടിച്ചു. തലകറങ്ങി വീണ യുവതി ഉണര്‍ന്നപ്പോള്‍ ദേഹത്ത ബാധിച്ച ദുഷ്ട ശക്തികള്‍ ഒഴിഞ്ഞു പോയത്രേ.

ശ്വസിച്ചാല്‍ തലകറക്കം, ശ്വാസം മുട്ടല്‍,ബോധക്ഷയം ഒകെ വരുത്തുന്ന സ്പ്രേ ആണ് ഡൂം. മാത്രമല്ല തുറന്ന് പിടിച്ച കണ്ണിലെയ്ക്കാണ് ശക്തമായി ഇത് സ്പ്രേ ചെയ്യുന്നത്. കാഴ്ചയെ വരെ ബാധിയ്ക്കുന്ന ഈ മണ്ടത്തരത്തിനെതിരെ വിവിധ മത-സാമൂഹ്യ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ പാസ്റ്റര്‍ക്ക് അസംഖ്യം വിശ്വാസികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ആശ്ചര്യകരമായ സംഗതി.