സി പി എം നിയന്ത്രണത്തിലുള്ള സഹ.ബാങ്കിൽ 13 കോടിയുടെ തട്ടിപ്പ്

കൊട്ടാരക്കര: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് ഹർത്താൽ നടത്തുന്നതിനിട യിൽ സി പി എം നേതൃത്യം നൽക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പിന്റെ കഥ പുറത്തു വരുന്നു. സി പി എം നിയന്ത്രണത്തിലുള്ള കൊല്ലം ജില്ലയിലെ കൊട്ടാരക്കര – താമരക്കുടി സർവ്വീസ് സഹകരണ ബാങ്കിൽ 13 കോടി രൂപയുടെ ക്രമക്കേട് – വിവാഹാവശ്യ ത്തിനും മറ്റുമായി നിക്ഷേപിച്ച പണം തിരിച്ചെട്ടക്കാനാവാതെ നിക്ഷേപകർ നെട്ടോട്ടമോടു കയാണ്. തുകയും പലിശയുമായി കിട്ടാനുള്ളത് മൂവായിരത്തോളം പേർക്കാണ്. ഇവരുടെ നിക്ഷേപങ്ങൾ 10 കോടിയിലധികം വരുമെന്നാണ് കണക്കാ ക്കപ്പെടുന്നത്.
40 വർഷം പഴക്കമുള്ള ഈ ബാങ്ക് വർഷങ്ങളായി സി പി എം നിയന്ത്രണത്തിലാണ്.
2012 – 13 ലെ ഓഡിറ്റ് പ്രകാരം 13 കോടിയുടെ ക്രമക്കേടു കളാണ് കണ്ടെത്തിയത്. എട്ട് കോടി രൂപയുടെ നിക്ഷേപ ശോഷണവും അഞ്ച് കോടി രൂപയുടെ തിരിച്ചടവ് കൂടി ശികയും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിംഗ് ഓംബുഡ് സ്മാൻ പലർക്കും പണം തിരിച്ചു നൽകാൻ വിധിച്ചെങ്കിലും പണം തിരിച്ചു കൊടുക്കാതെ ഒളിച്ചു കളിക്കുകയാണ് ബാങ്ക് അധികൃതർ.
ബാങ്കിനടുത്തുള്ള ഒരു ക്രൈസ്തവ ദേവാലയത്തിന്റെ ഒരു കോടി രൂപയിൽപ്പരം നിക്ഷേപവും നഷ്ടപ്പെട്ട സ്ഥിതിയിലാണ്.