പുരോഹിതൻ നിയമത്തിന് അതീതനല്ല: കോടതി

ന്യൂ ഡൽഹി.- മതപുരോഹിതനായതു കൊണ്ട് ആരും രാജ്യത്തെ നിയമത്തിന് അതീതരല്ലെന്ന് കോടതി. സുരക്ഷാ പ്രശ്നം മൂലം കോടതിയിൽ ഹാജരാവാത്തതിനാൽ തന്റെ പേരിലുള്ള ക്രിമിനൽ കേസ് വിചാരണ ഒഴിവാക്കണമെന്ന ഡൽഹി ജുമാ മസ്ജിദ് .ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുടെ ഹർജി തള്ളി ക്കൊണ്ടാണ് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി ലോകേഷ് കുമാർ ശർമ്മ ഉത്തരവായത്.
ഇസഡ് സുരക്ഷാ വലയം തനിക്കുള്ളതുകൊണ്ട് തനിക്ക് കോടതിയിൽ ഹാജരാവുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ കേസ് ഒഴിവാക്കണമെന്നായിരുന്നു ബുഖാരിയുടെ ആവശ്യം. സുരക്ഷാ കാരണം പറഞ്ഞ് കോടതിയിൽ ഹാജരാകാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ലന്ന് കോടതി വ്യക്തമാക്കി. 2010 ൽ പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ജീവനക്കാരെ ആക്രമിച്ചതി നുമാണ് ബുഖാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.