ന്യൂയോര്‍ക്ക് സിറ്റിയില്‍ തീപിടുത്തം: 12 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി, ബ്രോണ്‍ക്‌സിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു. നാലു പേര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്.മരിച്ചവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.