ബാര്‍കോഴക്കേസില്‍ അന്വേഷണം നീളുന്നതില്‍ വിജിയലന്‍സ് കോടതി അതൃപ്തി പ്രകടിപ്പിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ അന്വേഷണം നീളുന്നതില്‍ വിജിയലന്‍സ് കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറ്റുകേസുകളായിരുന്നെങ്കില്‍ ഇതിനകം തീര്‍ക്കുമായിരുന്നില്ലേ എന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചു.അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറച്ചു കൂടി സമയം വേണമെന്ന് വിജിലന്‍സ് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ പ്രതികരണം.അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.