പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. ഡോ. കെ.എം എബ്രഹാം വിരമിച്ച ഒഴിവിലാണ് നിയമനം.

1983 ഐ.എ.എസ് ബാച്ചില്‍ പെട്ട പോള്‍ ആന്റണി നേരത്തേ കെ.എസ്.ഇ.ബി ചെയര്‍മാനും എം.ഡിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.കെ ദുബെ, അരുണ സുന്ദര്‍രാജ് എന്നിവരാണ് പോള്‍ ആന്റണിയെക്കാള്‍ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥര്‍. എന്നാല്‍, അവര്‍ കേരളത്തിലേക്കു തിരിച്ചുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പോള്‍ ആന്റണിയെ പരിഗണിച്ചത്.

മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ഉള്‍പെട്ട ബന്ധു നിയമന കേസില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു.