ആലപ്പുഴ: കേരള സംസ്ഥാന സഹകരണ കയർമാർക്കറ്റിംഗ് ഫെഡറേഷൻ (കയർഫെഡ്) പ്രസിഡന്റായി എൻ. സായികുമാറിനെ തെരഞ്ഞെടുത്തു. വരണാധികാരി കയർ വികസന വകുപ്പ് ഡപ്യൂട്ടി രജിസ്ട്രാർ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിൽ പൊതുവിഭാഗത്തിൽ മത്സരിച്ചു വിജയിച്ച എൻ. സായികുമാറിനെ പ്രസിഡന്റായും ജോഷി ഏബ്രഹാമിനെ വൈസ് പ്രസിഡന്റായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.എൻ. സായികുമാർ കേരള കയർവർക്കേഴ്സ് സെന്റർ (സിഐടിയു) സെക്രട്ടറിയും ജില്ലാ ഭാരവാഹിയും ദേശീയ കൗണ്‍സിലംഗവുമാണ്.5 വര്‍ഷത്തോളമായി കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായിരുന്നു.