എവിടെ ജോണ്‍ ?? മുന്‍ കൊച്ചി ബിഷപ്പ്‌ ഡോ: ജോണ്‍ തട്ടുങ്കല്‍ എവിടെ?

കൊച്ചി ലത്തീന്‍ രൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ഇപ്പോഴും അന്വേഷിക്കുകയാണ് ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ എന്തു ചെയ്യുന്നു?
അദ്ദേഹം ദത്തെടുത്ത സോണിയ ജോസഫ് എന്ന യുവതിയുമായി ജീവിക്കുകയാണോ? അതോ അദ്ദേഹം ഇന്ത്യയില്‍ തന്നെയുണ്ടോ ?

john-thattunkal
മുന്‍ കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍

കൊച്ചി സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ദത്തെടുത്ത സോണിയാ ജോസഫ് ഇപ്പോഴും ബിഷപ്പിന്‍റെ കൂടെയുണ്ടോ … ഇവര്‍ രണ്ടാളും എവിടെയാണ് … എന്ത് ചെയ്യുകയാണ് … ബിഷപ്പ്  ഈ 66ാം വയസ്സില്‍ അദ്ദേഹം എന്തു ചെയ്യുകയാണ് ?
ബിഷപ്പിനെ കണ്ടവരുണ്ടോ? തന്റെ പൗരോഹിത്യ അവകാശങ്ങളെല്ലാം അടിയറ വെച്ച് ബിഷപ്പ് എങ്ങോട്ടാണ് പോയത്? ഒരു കാലത്ത് സാത്വീകന്‍ എന്നു മാത്രം അറിയപ്പെട്ടിരുന്ന, റോമിലെ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രം പഠിക്കുന്ന കാലത്ത് തന്റെ വസ്ത്രം തനിയെ അലക്കിയിരുന്ന സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു ജോണ്‍ എന്ന് കത്തോലിക്കാ സഭയിലെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
എവിടെയാണ് ബിഷപ്പിന് പിഴച്ചത്? ആരാണ് ബിഷപ്പിനെ പെഴപ്പിച്ചത്?
ഇതിന് ഉത്തരം തേടുകയാണ് വൈഫൈ റിപ്പോര്‍ട്ടര്‍.

ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ സോണിയ ജോസഫിനെ ദത്തെടുത്തുകൊണ്ടുള്ള സമ്മതപത്രം
ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ സോണിയ ജോസഫിനെ ദത്തെടുത്തുകൊണ്ടുള്ള സമ്മതപത്രം

കൊച്ചി രൂപതാ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും 2008 ഒക്ടോബര്‍ 24ാം തിയതി സസ്‌പെന്റ് ചെയ്യപ്പെട്ട ശേഷം പത്തനംതിട്ടയിലെ സോണിയയുടെ പിതാവായ ഫാദര്‍ സി.കെ.ജോസഫിന്റെ വീട്ടിലും പിന്നെ പട്ടുമലയിലും പുറംലോകം കാണാതെ കഴിഞ്ഞിരുന്ന ജോണ്‍ ആരുമറിയാതെ ഇറ്റലിയിലേക്ക് മുങ്ങിയതെന്തിന്?
അദ്ദേഹം മിലാനിലെ ഒരു ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ മാനേജരായി ജോലി നോക്കുകയാണെന്ന് ഇറ്റലിയില്‍ നിന്നുമെത്തിയ ചിലര്‍ പറയുന്നു. ഇതു ശരിയല്ലെന്നും ഇറ്റലിയിലെ ഒരു സ്റ്റാര്‍ ഹോട്ടലിന്റെ മാനേജരായി ജോലി നോക്കുകയാണെന്നും സോണിയ ഒപ്പമുണ്ടെന്നും മറ്റു ചിലരും പറയുന്നു.
എന്നാല്‍ ബിഷപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഒരു പുരോഹിതന്‍ പറയുന്ന കഥ മറ്റൊന്നാണ്
ഒരു പ്രതികാരത്തിന്റെ കഥ:
നെതര്‍ലന്റില്‍ നിന്നും രൂപതയുടെ അക്കൗണ്ടിലേക്ക് എത്തിയ 32 കോടി രൂപയുടെ തിരിമറി കണ്ടു പിടിച്ച ബിഷപ്പ് തട്ടുങ്കലിനെ രൂപതാ സ്ഥാനത്തു നിന്നും പുകച്ചു പുറത്തുചാടിച്ച പുരോഹിതമാഫിയ സംഘത്തിന്റെ പ്രതികാര കഥ….
അവര്‍ പ്രചരിപ്പിച്ച ലൈംഗിക അപവാദങ്ങളുടെ കഥ. ആര്‍ത്തവ രക്തം കൊണ്ട് രൂപതാ ആസ്ഥാനത്തു നടത്തിയ ബ്ലാക്മാസിന്റെ കഥ….
സത്യമെന്ത്?
ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീം നടത്തിയ സത്യാന്വേഷണങ്ങളുടെ നിജസ്ഥിതിക്കായ് കാത്തിരിക്കുക: നവംബര്‍ 30 മുതല്‍ വായിക്കുക