കോവൂര്‍ കുഞ്ഞുമോന്റെ മന്ത്രിസ്ഥാനം ഊഹാപോഹം മാത്രമെന്ന് ശശീന്ദ്രന്‍

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കുന്ന ചര്‍ച്ചകള്‍ ഊഹാപോഹം മാത്രമാണെന്ന് മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍.മന്ത്രിപദവി പാരിദോഷികം നല്‍കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ട കാര്യമില്ലെന്നും, പാര്‍ട്ടിയില്‍ ഇക്കാര്യം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ശശീന്ദ്രന്‍ അറിയിച്ചു.

നേരത്തെ, കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്ര നേതൃത്വം അനുമതി നല്‍കുകയും ചെയ്തിരുന്നു.

കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ്ചാണ്ടിയും ശരത്പവാറിനെ അറിയിച്ചിട്ടുണ്ട്.