Home  NEWS  KERALAM  തലവടിയിലെ ചൂട്ടുമാലില്‍ എല്‍.പി സ്കൂളിലെ മതിലിടിഞ്ഞു വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു 
                                    
                            
                                
    
        
        
        
        
        ആലപ്പുഴ: തലവടിയിലെ ചൂട്ടുമാലില്‍ എല്‍.പി സ്കൂളിലെ മതിലിടിഞ്ഞു വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സ്കൂള്‍ മാനേജര്‍ ഡോ. സനേഷ് മാമന് സണ്ണിക്കെതിരെയും സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്.ഓമനയ്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ എടത്വാ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ സ്കൂളിലെ ശുചിമുറിക്ക് സമീപത്തെ മതില് ഇടിഞ്ഞു വീണ് മരിച്ചത്.