യുഡിഎഫിലേക്ക് ഇല്ലെന്ന് കെ എം മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്

കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിലേക്കു വരാൻ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ്. കാനം രാജേന്ദ്രൻ സിപിഐയുടെ ശോഭ കെടുത്തുന്നു. നിരവധി മഹാരഥന്മാർ നയിച്ച പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം രാജേന്ദ്രൻ കേരള കോൺഗ്രസിനെ എതിർക്കുന്നത്. ശവക്കുഴിയിലായ പാർട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റയ്ക്കുനിന്നാൽ സിപിഐ ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നും മാണി കൂട്ടിച്ചേർത്തു.

അതേസമയം, പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.