ആമീര്‍ഖാന്റെ ഭാര്യയുടെ 80 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു

മുംബയ്: ആമീര്‍ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിന്റെ  80 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നവംബര്‍ 24നാണ് കവര്‍ച്ച നടന്നതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.  ഒരു മോതിരവും ഡയമണ്ട് നക് ലസും ഉള്‍പ്പെടെയാണ് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് ഖാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ കമ്പോഡിനുള്ളിലാണ് ആഭരണങ്ങള്‍ വച്ചിരുന്നത്. വീട്ടിലെ മൂന്ന് ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവം നടന്നതിന് ശേഷം വീട്ടിലെ ജോലിക്കാരാരും അപ്രത്യമായിട്ടില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയാലേ കാര്യങ്ങള്‍ക്ക് വ്യക്തത കൈവരൂ എന്ന് പൊലീസ് പറഞ്ഞു. ഒക്ടോബറിലാണ് ആഭരണങ്ങള്‍ കമ്പോഡിനുള്ളില്‍ സൂക്ഷിച്ചതെന്ന് കിരണ്‍ റാവു ഓര്‍മിച്ചു.