മകന്റെ സിനിമ കണ്ട സന്തോഷത്തില്‍ ഒന്നും പറയാനാവാതെ സുചിത്ര

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മൂന്നൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. രാവിലെ തന്നെ സിനിമ കാണാന്‍ സുചിത്രയും കൂട്ടരും എത്തി. എറണാകുളം പത്മ തിയേറ്ററില്‍ ആന്റണി പെരുമ്പാവൂരും ഷാജി കൈലാസും എത്തിയിരുന്നു.

സിനിമ കണ്ട് പുറത്തിറങ്ങിയ സുചിത്രയ്ക്ക് മകന്റെ അഭിനയത്തെക്കുറിച്ച് പറയാനായില്ല. അവന്‍ എങ്ങനെയാണോ ഞങ്ങള്‍ കാണുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത് എന്നാണ് സുചിത്ര പറഞ്ഞത്. മറ്റൊന്നും പറയാനാവാതെ സന്തോഷത്തില്‍ സുചിത്രയും കണ്ണുനിറഞ്ഞു.

ഞങ്ങള്‍ കുഞ്ഞുനാള്‍ മുതല്‍ കാണുന്ന പ്രണവിനെ തന്നെയാണ് സിനിമയിലും കണ്ടതെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു.